പള്ളിക്കല്‍ ബസാറില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട്‌ പേര്‍ക്ക്‌ പരുക്ക്‌

kondotty malabarinewsതേഞ്ഞിപ്പലം.കാക്കഞ്ചേരി കൊട്ടപ്പുറം റോഡില്‍ പള്ളിക്കല്‍ ബസാറിനു സമീപം മാവുംചോടില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ രണ്ട്‌ പോര്‍ക്ക്‌ പരുക്കേറ്റു.ഇന്നലെ ഉച്ചയ്‌ക്ക്‌ ഒരുമണിയോടെയാണ്‌ അപകടം. പള്ളിക്കല്‍ ബസാറില്‍ നിന്നും കാക്കഞ്ചേരി ഭാഗത്തേക്ക്‌ പോകുകയായിരുന്ന ഒട്ടോറിക്ഷയില്‍ എതിരെ വന്ന ബൈക്ക്‌ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതം കാരണം ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം ഭാഗികമായി തകര്‍ന്നിട്ടുണ്ട്‌.അപകടത്തില്‍ കയ്യി്‌ന പരുക്കേറ്റ ബൈക്ക്‌ യാത്രികന്‍ മാവുംചോട്‌ നീറങ്ങാട്‌ ഫൈസലി(17)നെ കോഴിക്കോട്‌ മലബാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഓട്ടോ ഡ്രൈവറെ നിസാര പരുക്കുകളോടെ ചുങ്കത്ത്‌ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.