പള്ളികളിലെ ഉച്ചഭാഷിണികള്‍ക്ക്‌ നിയന്ത്രണം വേണം; പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍

panakkad hyderali shihab thangalകോഴിക്കോട്‌: പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്ന കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്ന്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍. മസ്‌ജിദുകളിലെ ലൗഡ്‌ സ്‌പീക്കര്‍ ബാങ്ക്‌ വിളിക്കും അടിയന്തര പ്രാധാന്യമുള്ള അറിയിപ്പുകള്‍ക്കും മാത്രമല്ലാതെ ഉച്ചത്തില്‍ പുറത്തേക്കു വിടുന്നത്‌ നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്ന്‌ ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. ചന്ദ്രിക ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ്‌ ഇക്കാര്യത്തെക്കുറിച്ച്‌ പറയുന്നത്‌.

മസ്‌ജിദിനുള്ളില്‍ നടക്കുന്ന അനുഷ്‌ഠാനകര്‍മ്മങ്ങളിലും അനുബന്ധ ചടങ്ങുകളിലും മൈക്ക്‌ ഉപയോഗിക്കുമ്പോള്‍ അത്‌ അവിടെ സന്നിഹിതിരായവര്‍ക്ക്‌ കേള്‍ക്കാന്‍ മാത്രം ഉള്ള വിധത്തിലായിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്കും മറ്റ്‌ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കും പരിസരവാസികള്‍ക്കും പള്ളികളില്‍ നിന്നുളള നീണ്ടുനില്‍ക്കുന്ന ഉച്ചഭാഷിണിയുടെ ഉപയോഗം ബുദ്ധിമുട്ടാകരുത്‌. അതിന്റെ പേരില്‍ പരാതികളുയരുന്നതും ഭിന്നതകള്‍ വളരുന്നതും സമൂഹത്തില്‍ സംഘര്‍ഷമുടലെടുക്കുന്നതും ഖേദകരമാണെന്നും ശബ്ദഘോഷങ്ങളല്ല ഉള്ളില്‍ തട്ടുന്ന സൗമ്യമായ ഉദ്‌ബോധനവും അതിലൂടെ രൂപപ്പെടുന്ന ആത്മീയാന്തരീക്ഷവുമാണ്‌ വിശ്വാശത്തെ കൂടുതല്‍ പ്രകാശമുള്ളതാക്കുകയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.