പലഹാര പാത്രത്തില്‍ മൊബൈല്‍ നമ്പര്‍ ; കല്ല്യാണപന്തലില്‍ കൂട്ടത്തല്ല്.

എടപ്പാള്‍: കല്ല്യാണപന്തലില്‍ സല്‍ക്കാരത്തിനെത്തിയ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു യുവാവിന് പെണ്‍കുട്ടിയോട് തോന്നിയ ചെറിയൊരു മോഹം ഫോണ്‍നമ്പറായി പലഹാര പാത്രത്തില്‍ വെച്ച് നല്‍കി. പെണ്‍കുട്ടി ഈ ‘നമ്പര്‍’ സമ്മാനം സഹോദരനു നല്‍കി. പിന്നീട് നടന്നത് കൂട്ടത്തല്ല്.

ഇന്നലെ പൊന്നാലിയുള്ള യുവതിയുടെയും എടപ്പാളിലുള്ള യുവാവിന്റെയും വിവാഹത്തോടനുബന്ധിച്ച് നടന്ന സല്‍ക്കാരത്തിനിടയിലാണ് സംഭവം. യുവതിയുടെ സഹോദരനും നമ്പര്‍ കൊടുത്ത യുവാവും തമ്മില്‍ കല്ല്യാണപന്തലില്‍ നടന്ന കയ്യാങ്കളിക്ക് ശേഷം വിവാഹപാര്‍ട്ടി ഇറങ്ങി റോഡിലെത്തിയതോടെ വീണ്ടും തര്‍ക്കം മുറുകുകയും കൂട്ടത്തല്ലായി മാറുകയുമായിരുന്നു.

പിന്നീട് കാരണവന്‍മാര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.