പലസ്തീന് യുഎന്‍ രാഷ്ട്രപദവി

ജനീവ: പലസ്തീനെ ഐക്യരാഷ്ട്രസഭയില്‍ നിരീക്ഷക രാഷ്ട്രമെന്ന നിര്‍ണായക പദവി ഇനി പലസ്തീനും സ്വന്തം. ഇസ്രായേലിന്‍രെയും അമേരിക്കയുടെയും കടുത്ത എതിര്‍പ്പുകള്‍ക്കിടയിലാണ് 120 രാജ്യങ്ങളുടെ പിന്തുണയോടെ പലസ്തീന്‍ ഈ ചരിത്രനേട്ടം കൈവരിച്ചത്. ഇന്ത്യ ഈ വിഷയത്തില്‍ പലസ്തീനെ പിന്‍തുണച്ചിരുന്നു.

പത്തിലധികം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും പലസ്തീന് പിന്‍തുണയുമായി രംഗത്തെത്തിയിരുന്നു. വത്തി

ക്കാനുമാത്രമാണ് നിലവില്‍ ഈ സ്ഥാനമുണ്ടായിരുന്നത്.

പലസ്തീന്റെ ചരിത്രത്തിലെ തന്നെ സുപ്രധാന നേട്ടമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.