പറയാത്ത കാര്യങ്ങള്‍ തന്റെ വായില്‍ തിരുകേണ്ട:പിണറായി

pinarayi vijayan,malabarinews copyതിരു: താന്‍ പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ തന്റെ വായില്‍ തിരുകികയറ്റേണ്ടെന്ന് സിപിഎം പോളിറ്റ്ബ്യുറോ അംഗം പിണറായി വിജയന്‍ താനും വിഎസും യോജിച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും വിഎസിനെതിരായ പ്രമേയത്തിലെ കാര്യങ്ങള്‍ തെറ്റല്ല എന്നാണ് താന്‍ പറഞ്ഞെതെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ നമ്മുടെ വായില്‍തിരുകിക്കേറ്റുന്നത് ശരിയെല്ലെന്നും പിണറായി പറഞ്ഞുവിഎസ് പാര്‍ട്ടി വിരുദ്ധനാണെന്ന് താന്‍ പറഞ്ഞതായി ചിലര്‍ പ്രചരിപ്പിക്കുകയാണ്.

വിഎസ്സിനെതിരായ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള ഉത്തരമാണ് വിവാദമായത് പ്രമേയം നിലനില്‍ക്കുന്നണ്ടെന്നും തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്തിത്വവുമായി അതിന് ബന്ധമില്ലെന്നുമായിരുന്നു പിണറായിയുടെ വിശദീകരണം.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ഈ സമയത്ത് ചര്‍ച്ചചെയ്യേണ്ട വിഷയമല്ല എന്നായിരുന്നു മറ്റൊരു പിബി അംഗമായ എംഎ ബേബിയുടെ വിശദീകരണം