പറങ്ങോടത്ത്‌ മുഹമ്മദ്‌ കുട്ടി പറപ്പൂരില്‍ പ്രസിഡണ്ട്‌

Untitled-1 copyകോട്ടക്കല്‍: മുസ്ലീംലീഗില്‍ നിന്ന്‌ അധികാരം പിടിച്ചെടുത്ത പറപ്പൂര്‍ പഞ്ചായത്തില്‍ ജനകീയ മുന്നണിയുടെ പറങ്ങോടത്ത്‌ മുഹമ്മദ്‌ കുട്ടി പ്രസിഡണ്ടായി അധികാരത്തിലേറി. 7 നെതിരെ 12 വോട്ടുകള്‍ക്കാണ്‌ ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്‌. പറപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി സെക്രട്ടറിയാണ്‌ മുഹമ്മദ്‌ കുട്ടി. ഹസീന ടീച്ചറാണ്‌ പറപ്പൂര്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌.

ലീഗുപിന്തുണയുള്ള രണ്ടു സ്വതന്ത്രരും ലീഗ്‌ സ്ഥാനാര്‍ഥിക്കാണ്‌ വോട്ടുനല്‍കിയത്‌. പഞ്ചായത്തില്‍ ലീഗിന്‌ 5 സീറ്റും സ്വതന്ത്രര്‍ക്ക്‌ 2 ഉം ജനകീയ മുന്നണിക്ക്‌ 12 സീറ്റുമാണുള്ളത്‌. പറപ്പൂര്‍ പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായാണ്‌ ലീഗിതര മുന്നണി അധികാരത്തിലേറുന്നത്‌. യൂഡിഎഫ്‌ മുന്നണി ബന്ധം തകര്‍ന്ന പറപ്പൂരില്‍ ലീഗിനെതിരെ മറ്റു രാഷ്ടീയപാര്‍ട്ടികള്‍ ഒന്നിക്കുകയായിരുന്നു.