പരപ്പനങ്ങാടിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച

പരപ്പനങ്ങാടി : അധ്യാപക ദമ്പതികളുടെ അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. ഊരകം നാഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രധാനാധ്യാപകനായ ശശികുമാറിന്റെ ഉളളണത്തെ വീട്ടിലാണ് ബുധനാഴ്ച പകല്‍ മോഷണം നടന്നത്. രാവിലെ 10 മണിക്ക് ശശികുമാറും കുടുംബവും വീടുപൂട്ടി സ്‌കൂളിലേക്ക് പോയതായിരുന്നു. ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് മകള്‍ തിരിച്ചെത്തിയപ്പോഴാണ് വാതില്‍ പൊളിച്ച് കവര്‍ച്ച നടത്തിയത് അറിഞ്ഞത്.

വീട്ടിനുള്ളിലുള്ള അലമാര തകര്‍ത്ത് 60,000 രൂപയും രണ്ട് വെള്ളി പാദസരവും, മൊബൈല്‍ഫോണും മോഷ്ടിച്ചിട്ടുണ്ട്.

പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.