പരിസ്ഥിതി ദിനം: കലക്‌ടറേറ്റ്‌ ജീവനക്കാര്‍ വൃക്ഷതൈകള്‍ നട്ടു

world environment day celebration at collectorateമലപ്പുറം: കലക്‌ടറേറ്റ്‌ ജീവനക്കാരുടെയും റിക്രിയേഷന്‍ ക്ലബിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം ജില്ലാ കലക്‌ടറുടെ ചുമതലയുള്ള അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ്‌ വി. രാമചന്ദ്രന്‍ വൃക്ഷത്തൈ നട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. ഹുസൂര്‍ ശിരസ്‌തദാര്‍ അബ്‌ദു സമദ്‌, റിക്രിയേഷന്‍ ക്ലബ്‌ പ്രസിഡന്റ്‌ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. കോടതി പരിസരം മുതല്‍ സെന്‍ട്രല്‍ സ്‌കൂള്‍ ജംങ്‌ഷന്‍ വരെയുള്ള റോഡ്‌ പരിസരത്ത്‌ അന്‍പതോളം വൃക്ഷതൈകള്‍ ജീവനക്കാര്‍ നട്ടു.