പരിശീലനത്തിനായി വോട്ടിങ്‌ യന്ത്രങ്ങള്‍ ബ്ലോക്കുകളിലെത്തിച്ചു

udyogastharkk pariseelanam nalkunnathinayi electronic voting machine kal vahanathilekk kayattunnu.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ഉദ്യോഗസ്ഥര്‍ക്ക്‌ പരിശീലനം നല്‍കുന്നതിന്‌ ഇലക്‌ട്രോണിക്‌ വോട്ടിങ്‌ യന്ത്രങ്ങള്‍ കലക്‌ടറേറ്റില്‍ നിന്നും ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസുകളിലെത്തിച്ചു. ഒക്‌ടോബര്‍ 20,21,26 തീയതികളിലാണ്‌ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നല്‍കുക. അതത്‌ ബ്ലോക്കുകളിലെ വരണാധികാരികള്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ക്ലാസെടുക്കും.പരിശീലനം പൂര്‍ത്തിയായാല്‍ വോട്ടിങ്‌ യന്ത്രങ്ങള്‍ തിരികെ കലക്‌ടറേറ്റില്‍ എത്തിക്കും.