പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനോട് എതിര്‍പ്പില്ല;എംവി ജയരാജന്‍

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് സിപിഐഎം നേതാവും ചെയര്‍മാനുമായ എംവി ജയരാജന്‍ പറഞ്ഞു. അതെസമയം മെഡിക്കല്‍കോളെജ് രാഷ്ട്രീയക്കാരെ ഏല്‍പ്പിക്കരുതെന്നും അദേഹം പറഞ്ഞു. കൂടാതെ പരിയാരത്തെ ഇപ്പോഴുള്ള ജീവനക്കാരെ സ്ഥിരമാക്കണമെന്നും ഗ്രാന്റ് നല്‍കണമെന്ന ഉപാധികളോടെയായിരിക്കണം കോളേജ് ഏറ്റെടുക്കേണ്ടതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

പരിയാരം മെഡിക്കല്‍ കോള്ജ് ഏറ്റെടുത്ത നടപടി 2001 ലെ സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നെന്നും എന്നാല്‍ അതെ സമയം കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ കേളേജ് ഏറ്റെടുക്കുമെന്ന് പറയുന്നതില്‍ സംശയമുണ്ടെന്നും ജയരാജന്‍ പറഞ്ഞു.