പരിയാരം മെഡിക്കല്‍കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും; സി എന്‍ ബാലകൃഷ്ണന്‍.

തിരു: പരിയാരം മെഡിക്കല്‍കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ . കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ചുള്ള തീരുമാനം എടുത്തതായും മെഡിക്കല്‍കോളേജിന്റെ ആസ്തിയും ബാധ്യതകളും കണക്കാക്കാന്‍ ധനവകുപ്പിനെ ഏല്‍പ്പിച്ചതായും അദേഹം പറഞ്ഞു.

പരിയാരം മെഡിക്കല്‍കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഭരണസമിതി ചെയര്‍മാനും സിപിഐഎം നേതാവുമായ എംവി ജയരാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.