പരസ്യമായി മദ്യപിച്ച മൂന്നു പേരെ പോലീസ് പിടികൂടി

തിരൂരങ്ങാടി: പരസ്യമായി മദ്യപിച്ച മൂന്നു പേരെ തിരൂരങ്ങാടി പോലീസ് പിടികൂടി. തിരൂരങ്ങാടി കെ സി റോഡിലെ പാറാടന്‍ മുഹമ്മദ് അശ്‌റഫ് (34), കാരാടന്‍ നൗഷാദ് (30), മലയംപള്ളി ശരീഫ് (28) എന്നിവരെയാണ് പിടികൂടിയത്. ഇന്ന് ഉച്ചക്ക് 1. 15 ന് തിരൂരങ്ങാടി പി എസ് എം ഒ കോളജിന് മുന്‍വശത്തുള്ള ബസ് സ്റ്റോപ്പില്‍ വെച്ച് പരസ്യമായി മദ്യപിച്ചതിനാണ് കേസ്സ്.