പരസ്യപ്രസ്താവന നടത്തിയാല്‍ നടപടിയെന്ന് ചെന്നിത്തല; കണ്ണൂരില്‍ വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡ്

അച്ചടക്കം ലംഘിച്ച് നേതാക്കളോ പ്രവര്‍ത്തകരോ ഇനി പ്രസ്താവന ഇറക്കുകയോ പ്രകടനം നടത്തുകയോ ചെയ്താല്‍ കര്‍ശനനടപടി എടുക്കുമെന്ന് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിലക്ക് എല്ലാ നേതാക്കള്‍ക്കും ബാധകമാണെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍ സുധാകരന്റെ ക്യാരിക്കേച്ചറുമായുള്ള പോസ്റ്ററുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.

സുധാകരനെ സന്തോഷ് പണ്ഡിറ്റിനോട് താരതമ്യം ചെയ്തിട്ടുളളതാണ് പോസ്റ്ററുകള്‍.