പരശുറാം എക്‌സ്പ്രസില്‍ ഒരു സെക്കന്റ് ക്ലാസ് യാത്രയുടെ വിജയാഘോഷം

hqdefaultഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിന്റെ വിജയാഘോഷം പരശുറാം എക്‌സ്പ്രസിന്റെ സെക്കന്‍ഡ് ക്ലാസ് കോച്ചില്‍ നടന്നു. വ്യത്യസ്തമായ ആഘോഷത്തിനു താരങ്ങളായ വിനീത് ശ്രീനിവാസന്‍, ചെമ്പന്‍ വിനോദ്, ശ്രീജിത് രവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്ത ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ എം എല്‍ എയും ട്രെയിനിലുണ്ടായിരുന്നു.

താരങ്ങളെ ട്രെയിനില്‍ കണ്ടപ്പോള്‍ യാത്രക്കാര്‍ ആദ്യം അമ്പരന്നു. സിനിമയുടെ പശ്ചാത്തലം പരശുറാം എക്‌സ്പ്രസായതിനാല്‍ വിജയാഘോഷവും ട്രെയിനിലാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ആലുവ മുതല്‍ എറണാകുളം നോര്‍ത്ത് വരെ സംഘം പരശുറാമില്‍ സഞ്ചരിച്ചു. വിനീത് ശ്രീനിവാസന്‍ കേക്ക് മുറിച്ചു. സംവിധായകരായ ജെക്‌സണ്‍ ആന്റണി, റെജീസ് ആന്റണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപു എസ് കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.