പരമേശ്വരന്‍ മാസ്റ്റര്‍ അനുസ്മരണം നടത്തി

താനൂര്‍: പ്രഥമ പി എന്‍ പണിക്കര്‍ സ്മാരക സംസ്ഥാന അവാര്‍ഡ് ജേതാവും താനൂര്‍ സഞ്ചാര ഗ്രന്ഥാലയത്തിന്റെ മുഖപത്രമായി പ്രസിദ്ധീകരിക്കുന്ന വെട്ടം മാസികയുടെ പത്രാധിപരുമായിരുന്ന താനൂര്‍ പരമേശ്വരന്‍ മാസ്റ്ററുടെ അനുസ്മരണവും ശാസ്ത്രക്ലാസ്സും നടത്തി. സഞ്ചാരഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി മുന്‍മന്ത്രി കെ.കുട്ടിഅഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ഒ.കെ.ബേബിശങ്കര്‍ അധ്യക്ഷത വഹിച്ചു. തിരൂര്‍ താലൂക്ക് ലൈബ്രററി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് പി.ശങ്കരന്‍, ആണ്ടിക്കുട്ടി മാസ്റ്റര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.രാജഗോപാലന്‍, കണ്ണന്‍, ഇ.ഗോവിന്ദന്‍, കെ.എം.കമ്മുക്കുട്ടി, കെ.എഛ് ജമീല, കെ.ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ശാസ്ത്രക്ലാസ് പി.വാമനന്‍ നയിച്ചു.