പരപ്പനങ്ങാടി ഹാര്‍ബര്‍ ഉടന്‍ ; മുഖ്യമന്ത്രി

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മാണത്തിനായുള്ള പ്രാരംഭ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമന്നെ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കണ്ണൂരിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കായി പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനിലെത്തിയ മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

 

ആസൂത്രണ കമ്മീഷന്‍ ഉദ്ദേശിക്കുന്ന കോസ്റ്റല്‍ ഗതാഗതം ജനങ്ങള്‍ക്ക് ഉപയോഗപ്പെടുന്നതിനായി കേരളത്തിലെ എല്ലാ തുറമുഖങ്ങളും വികസിപ്പിക്കും ഇതിന്റെ ഭാഗമായാണ് പരപ്പനങ്ങാടിയില്‍ നിര്‍ദിഷ്ട ഫിഷിംഗ് ഹാര്‍ബര്‍ എല്ലാ പ്രതിബന്ധങ്ങളും മാറ്റി ഒന്നരമാസത്തിനുള്ളില്‍ ഹാര്‍ബര്‍ നിര്‍മാണം തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരിക്കുന്നത്.