പരപ്പനങ്ങാടി സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചിലെ അരയന്റെ പുരക്കല്‍ ജമാല്‍ (56) ജോലിക്കിടെ സൗദിഅറേബ്യയിലെ അല്‍കോബറില്‍ ഹൃദയാഘാതം മൂലം മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഭാര്യ ഖദീജ, മക്കള്‍: സഹൂദ്, നസീമ, സിറാജ്, നസീറ, നദീറ
മരുമക്കള്‍: അബ്ദുല്‍കരീം, ബഷീര്‍, കോയ, സെറീന, ആത്തിഖ