പരപ്പനങ്ങാടി സ്വദേശി ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

പരപ്പനങ്ങാടി : പരപ്പനങ്ങാടി സ്വദേശിയെ കടലുണ്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കടലുണ്ടി ഹറോസ് നഗര്‍ ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ കണ്ടത്. പത്രവിതണം നടത്തുന്ന കുട്ടിയാണ് ആദ്യം മൃതദേഹം കണ്ടത്. കുന്നത്ത്് കൃഷ്ണന്‍കുട്ടി(61)ആണ് മരിച്ചത്. റിട്ട. സെന്‍ട്രല്‍ എക്‌സൈസ്് ഉദ്യോഗസ്ഥനാണ്. ഭാര്യ : ചന്ദ്രിക. (വേങ്ങര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി

സ്‌കൂള്‍ കായിക അധ്യാപിക). മകള്‍: അജ്ഞലി(പരപ്പനങ്ങാടി ബിഇഎംഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയാണ്).

മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.