പരപ്പനങ്ങാടി സ്വദേശിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പരപ്പനങ്ങാടി : ചെട്ടിപ്പടി കൊടപ്പാളി സ്വദേശി ഷാജി(46)യെ കുന്നമംഗലത്തിനടുത്ത്  ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇയാള്‍ റിയല്‍ എസ്‌റ്റേറ്റ്‌ കച്ചവടക്കാരനും കരാര്‍ തൊഴിലാളിയുമാണ്. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട്ടേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. എരുമേലി സ്വദേശി ഗംഗാധരന്റെ മകനാണ് ഷാജി. ഭാര്യ വത്സല കുമാരി. മകള്‍ പരപ്പനാട് കോവിലകം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

മൃതദേഹം കണ്ടെത്തുമ്പോള്‍ അഴുകിയ നിലയിലായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. മരണത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു.