പരപ്പനങ്ങാടി സബ്‌സ്റ്റേഷന്‍ നിര്‍മാണം ഈമാസം തുടങ്ങും; വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായ 110 കെ വി സബ്‌സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനം ഈ മാസം തുടങ്ങുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ പറഞ്ഞു.
പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പി സി ആറ്റ കോയ തങ്ങള്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, ജില്ലാ പഞ്ചായത്തംഗം എ കെ അബ്ദുറഹിമാന്‍, എ കുഞ്ഞാലി എന്നിവര്‍ സംസാരിച്ചു.