പരപ്പനങ്ങാടി റെസ്റ്റ്‌ഹൗസ്‌: പുതിയ കെട്ടിടത്തിന്‌ ഭരണാനുമതി

പരപ്പനങ്ങാടിയിലെ പി.ഡബ്‌ള്‍യു.ഡി. റസ്റ്റ്‌ഹൗസില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ അഞ്ച്‌ കോടിയുടെ ഭരണാനുമതി നല്‍കി. സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി പി.കെ. അബ്‌ദുറബ്‌ അറിയിച്ചു. നിലവിലുള്ള റെസ്റ്റ്‌ഹൗസ്‌ കെട്ടിടം വിപുലീകരിക്കണമെന്ന നിരന്തര ആവശ്യത്തെത്തുടര്‍ന്നാണ്‌ നടപടി. ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും പുതിയ കെട്ടിടം നിര്‍മിക്കുക.