പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാല നിര്‍മാണം അശാസ്ത്രീയം

പരപ്പനങ്ങാടി : നിര്‍മാണം പൂര്‍ത്തിയാവുന്നതിനു മുന്‍പ് തന്നെ വിവാദങ്ങളില്‍ പെട്ട പരപ്പനങ്ങാടി റെയില്‍വേ മേല്‍പാലത്തിന്റെ വടക്കു ഭാഗത്തെ കടലുണ്ടി റോഡിലേക്കുള്ള അപ്രോച്ച്‌റോഡ് അവസാനിക്കുന്നിടത്ത് വാഹനങ്ങള്‍ റോഡിലേക്കിറങ്ങുന്നതിനും തിരൂര്‍ ഭാഗത്തേക്ക് പോകന്നതിനും പ്രയാസമനുഭവപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

അനിനു പുറമെ മേല്‍പ്പാലം അവസാനിക്കുന്നതിനു 30 മീറ്റര്‍ മുമ്പായാണ് താഴെയുള്ള വീട്ടുകാര്‍ക്ക് കൈവരി മാറ്റ്ി വഴി അനുവദിച്ചിരികികുന്നതും അപകടങ്ങള്‍ക്ക് കാരണമാകുമോ എന്ന് ആശങ്കയിലാണ് ജനങ്ങള്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയ പ്ലാന്‍ കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്താതെ ഉപയോഗിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാകുന്നതെന്നാണ് കരുതപ്പെടുന്നത്.