പരപ്പനങ്ങാടി മേല്‍പ്പാലം ജംഗഷന്‍ : സ്ഥിരമായ ട്രാഫിക് സംവിധാനം സ്ഥാപിക്കണം

SIDALAVIപരപ്പനങ്ങാടി അവുക്കാദര്‍കുട്ടി നഹ റെയില്‍വേ മേല്‍പ്പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഡിവൈഡറുകളും സ്ഥിരം സിഗ്നല്‍ സംവിധാനങ്ങളും സ്ഥാപിക്കണമെന്ന് നഗരസഭാ കൗണ്‍സിലര്‍ സൈതലവി കടവത്ത്. പൊതുമരാമത്ത് മന്ത്രിക്ക് നല്‍കിയ നിവേദനത്തിലാണ് നഗരസഭാ കൗണ്‍സിലറും യുത്ത് ലീഗ് നേതാവുമായ സൈതലവി ഇക്കാര്യം ആവിശ്യപ്പെട്ടത്.
നേരത്തെ ഇവിടെയുണ്ടായിരുന്ന താത്ക്കാലിക സിഗ്നല്‍ സംവിധാനങ്ങള്‍ നീക്കംചെയ്ത  നിലയിലാണ്. ഇത് അപകടങ്ങള്‍ ക്ഷണി്ച്ചുവരുത്തുന്നതാണെന്ന് മലബാറിന്യസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.