പരപ്പനങ്ങാടി മേല്‍പ്പാല ടോള്‍പിരിവിനിെതിരെ വീണ്ടും സമരം

തദ്ദേശീയര്‍ക്ക് പാസ് നല്‍കുന്നില്ല
toll booth

പരപ്പനങ്ങാടി പരപ്പനങ്ങാടി മേല്‍പ്പാലത്തിന് ടോള്‍നല്‍കുന്നതില്‍ നിന്ന് പരപ്പനങ്ങാടിയിലെ വാഹനങ്ങളെ ഒഴിവാക്കുകൊണ്ടുളള തീരുമാനം നടിപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് ജനകീയ.കര്‍മ്മസമതി രണ്ടാംഘട്ട ടോള്‍ സമരത്തിന് ഒരുങ്ങുന്നു, 418 ദിവം നീണ്ടുനിന്ന സമരത്തിനൊടുവിലാണ് തദ്ദേശീയര്‍ക്ക് ടോള്‍ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം മന്ത്രിസഭ കൈക്കൊണ്ടത്. എന്നാല്‍ ഈ തീരുമാനം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ഇതുവരെ റോഡ്‌സ് ആന്റ് ബ്രിഡജസ് കോര്‍പ്പറേഷന്‍ തയ്യാറായിട്ടില്ല..
തിരുരങ്ങാടി ആര്‍ടി ഓഫീസും പരപ്പനങ്ങാടി പഞ്ചായത്ത് ഓഫീസും ചേര്‍ന്നുവാങ്ങിയ ചുങ്കം ഇളവിനുള്ള അപേക്ഷ റോഡ്‌സ് ആന്റ് ബ്രിഡ്ജസിന്റെ ഓഫീസില്‍ കെട്ടിക്കിടക്കുകയാണ്. പുതിയ വാഹനങ്ങള്‍ക്കും വൈകി അപേക്ഷനല്‍കിയിവര്‍ക്കും ഇതുവരെ പാസ് നല്‍കിയിട്ടില്ല. പുതുതായി അപേക്ഷഫോറവും നല്‍കുന്നല്ല. പരപ്പനങ്ങാടിയിലെ വാഹനമാണെന്ന് പറയുമ്പോള്‍ ബുത്തിലെ ജീവനക്കാര്‍ പാസ് ചോദിക്കുകയും നിര്‍ബന്ധമായി പണം വാങ്ങിക്കുയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഈ പ്രശ്‌നം പരിഹരിക്കണെന്നാവിശ്യപ്പെട്ടാണ് ജനകീയകര്‍മ്മസമിതി സമരം പുനരാരംഭിക്കുന്നത്.
പരപ്പനങ്ങാടി നഗരസഭാപരിധിയിലെ മുഴുവന്‍ വാഹനങ്ങള്‍ക്കും പാസ് അനുവദിക്കണെന്നും അതാ ആര്‍ടിഓഫീസില്‍ പോവാതെ നഗരസഭാ ഓഫീസില്‍ തന്നെ വച്ച് തന്നെ വിതരണം ചെയ്യണമെന്നും കര്‍മ്മസമിതി ആവിശ്യപ്പെട്ടു