പരപ്പനങ്ങാടി മത്സ്യമാര്‍ക്കറ്റ് മിനി ബാറാകുന്നു.

പരപ്പനങ്ങാടി:  പരപ്പനങ്ങാടി മത്സ്യമാര്‍ക്കറ്റ് നേരമിരുളുന്നതോടെ എല്ലാസൗകര്യങ്ങളുമുള്ള മിനി ബാറായി രൂപമാറ്റം സംഭവിക്കുന്നതായി പരാതി.

വൈകുന്നേരങ്ങളില്‍ മാര്‍ക്കറ്റിലെ ആളൊഴിയുന്നതോടെ ചില്ലറ മദ്യവില്പനക്കാരും മദ്യപാനികളും കൂട്ടത്തോടെ ദുര്‍ഗന്ധം വമിക്കുന്ന മാര്‍ക്കറ്റിലേക്ക് കൂട
ണയുകയാണ്. മാര്‍ക്കറ്റിന്റെ പരിസരത്തെ കുറ്റികാടുകളിലും കെട്ടിടത്തിന്റെ പിന്‍വശത്തും മദ്യമടങ്ങിയതും ഉപയോഗിച്ചതുമായ മദ്യകുപ്പികള്‍ കുമിഞ്ഞ് കൂടിയിട്ടുണ്ട്. പുറമെനിന്ന എത്തുന്ന ഇവര്‍തമ്മില്‍ പലപ്പോഴും ഉണ്ടാകുന്ന വാക്കേറ്റങ്ങള്‍ സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

അധികാരികള്‍ ഇതിനെതിരെ നടപടിയെടുക്കാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.