പരപ്പനങ്ങാടി ഫിഷിംങ് ഹാര്‍ബര്‍; സര്‍ക്കാര്‍ നിലപാടറിയിക്കണം-കോടതി.

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഫിഷിംങ് ഹാര്‍ബര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 14 ദിവസത്തിനകം സര്‍ക്കാറിന്റെ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി ജസ്റ്റിസ് സിരിഗജന്‍ ആവശ്യപ്പെട്ടു.

 

പരപ്പനങ്ങാടി പുളിക്കലകത്ത് സൈതലവി എന്നയാള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിനോട് ഈ കാര്യം ആവശ്യപ്പെട്ടത്.

 

ഫിഷിംങ് ഹാര്‍ബര്‍ പരപ്പനങ്ങാടിയില്‍ പണിയാന്‍ ഉദ്ദേശിക്കുന്നുാേ എന്നും ഉെങ്കില്‍ എവിടെയാണെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടു്. പരപ്പനങ്ങാടിയിലനുവദിച്ച ഫിഷിംങ് ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാവാത്തതിനു കാരണം മുസ്ലിം ലീഗിന്റെ പരസ്പര പാരവെപ്പു മൂലമാണെന്ന് ഡി.വൈ.എഫ്.ഐ നെടുവ വില്ലേജ് കമ്മറ്റി കുറ്റപ്പെടുത്തി. ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാവാന്‍ ജനകീയ പ്രക്ഷോഭം നടത്തുമെന്നും ഡി.വൈ.എഫ്.ഐ മുന്നറിയിപ്പു നല്‍കി.