പരപ്പനങ്ങാടി ഫിഷിംഗ് ഹാര്‍ബര്‍ ഉടന്‍ – മന്ത്രി ആര്യാടന്‍ മുഹമ്മദ്

പരപ്പനങ്ങാടി:  തര്‍ക്കത്തിലുള്ള പരപ്പനങ്ങാടിയിലെ ഫിഷിംഗ് ഹാര്‍ബര്‍ വിദഗ്തര്‍ നിര്‍ദേശിച്ച ‘അനുയോജ്യ’മായിടത്ത് തന്നെ നിര്‍മിക്കുമെന്ന് മന്ത്രി ആര്യാടന്‍ പ്രസ്താവിച്ചു.
പരപ്പനങ്ങാടി സഹകരണ റൂറല്‍ ബാങ്കിന്റെ പുതുക്കിയ കെട്ടിടം് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലി ബാപ്പു അദ്ധ്യക്ഷയായ ചടങ്ങില്‍ ജില്ലാ ജോയിന്റ് റജിസ്റ്റാര്‍ വി അബ്ദുള്‍ നാസര്‍, യു കെ ഭാസി, ഇ മുഹമ്മദ് കുഞ്ഞ്, എ കെ അബദുറഹമാന്‍, പി കെ ജമാല്‍ എന്നിവര്‍ സംസാരിച്ചു.