പരപ്പനങ്ങാടി നഗരസഭ: രാഷ്‌ട്രീയ പ്രതിനിധികളുടെ യോഗം 19 ന്‌

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടി നഗരസഭയിലെ ഒന്നു മുതല്‍ 23 വരെയുള്ള വാര്‍ഡുകളിലെ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും യോഗം ഒക്‌ടോബര്‍ 19 ന്‌ ഉച്ചയ്‌ക്ക്‌ രണ്ടിന്‌ പരപ്പനങ്ങാടി പഞ്ചായത്ത്‌ ഹാളില്‍ ചേരും. യോഗത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളും സ്ഥാനാര്‍ഥികളും ഏജന്റുമാരും പങ്കെടുക്കണമെന്ന്‌ വരണാധികാരി അറിയിച്ചു.