പരപ്പനങ്ങാടി നഗരസഭയില്‍ മാധ്യപ്രവര്‍ത്തകര്‍ക്ക്‌ വിലക്കേര്‍പ്പെടുത്തി

Story dated:Thursday August 4th, 2016,10 26:am
sameeksha sameeksha

പരപ്പനങ്ങാടി: നഗരസഭാ യോഗ ഹാളിൽ നിന്ന് മാധ്യമ പ്രവർത്തകരെ പുറത്താക്കിയത് പ്രതിഷേധത്തിനിടയാക്കി. ചെയർപേഴ്സൺ വി.വി.ജമീലയുടെ നിർദ്ദേശത്തെ തുടർന്നാണ് അനുമതി നിഷേധിച്ചത്. ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലെ കയ്യാങ്കളിയും പോർവിളിയും നടക്കവെ തന്നെ താൽക്കാലിക ജീവനക്കാരനെയും ഡ്രൈവറെയും മാധ്യമ പ്രവർത്തകരെ തടയാൻ വി.വി.ജമീല ചുമതലപ്പെടുത്തി. ഇതിനെതിരെ പ്രതിപക്ഷ അംഗം ഹനീഫ കൊടപ്പാളി ഉൾപ്പെടെ ചെയർപേഴ്സനുമായി സംസാരിച്ചെങ്കിലും വഴങ്ങിയില്ല. ഇതിനിടെ സെക്രട്ടറി പി.സി. സാമുവൽ ദൃശ്യങ്ങൾ പകർത്താൻ അനുമതി നൽകിയെങ്കിലും വേണ്ടെന്ന നിലപാടിലായിരുന്നു ചെയർപേഴ്സൺ. ചെയർപേഴ്സന്റെ നിലപാടിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു.