പരപ്പനങ്ങാടി നഗരസഭയില്‍ അബ്ദുറബ്ബ്‌ പര്യടനം നടത്തി

Story dated:Thursday May 5th, 2016,09 58:am
sameeksha sameeksha

rubbപരപ്പനങ്ങാടി:തിരൂരങ്ങാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പികെ.അബ്ദുറബ്ബിന്‍റെ പരപ്പനങ്ങാടി നഗരസഭയിലെ ഔദ്യോഗിക പര്യാടനം ഇന്നലെ വൈകീട്ട് ആരംഭിച്ചു.സമസ്ത പ്രസിഡണ്ട് കോയകുട്ടിമുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് മൂന്നു മണിവരെയുള്ള പര്യാടനം റദ്ദാക്കിയിരുന്നു.ആനക്കര കോയകുട്ടി മുസ്ലിയാര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയശേഷമാണ്  ഉല്‍ഘാടനം നടന്നത്. പ്രാര്‍ത്ഥനക്ക് ഖത്തര്‍ കെ.എം.സി.സി.പ്രസിഡണ്ട് പി.എസ്.എച്.തങ്ങള്‍ നേതൃത്വം നല്‍കി.വിവിധ കുടുംബയോഗങ്ങളിലും സ്ഥാനാര്‍ഥി അഭിവാദ്യമര്‍പ്പിച്ചു.  ഇരുപത്തി അഞ്ചുകേന്ദ്രങ്ങളിലാണ്ഇന്നലെപര്യാടനം പൂര്‍ത്തിയാക്കിയത്. ഉമ്മര് ‍ഒട്ടുമ്മല്‍,എം.എച്.മുഹമ്മദ്‌, എന്‍.പി.ഹംസകോയ,ബി.പി.ഹംസകോയ,വി .പി.കൊയഹാജി,അലിതെക്കെപാട്ട്,പി .ഒ.സലാം,സി.ബാലഗോപാലന്‍,എം.സിദ് ധാര്‍ഥന്‍,കെ.അന്‍വര്‍നഹ,പി.എം. മുഹമ്മദ്‌,എം.വി.ഹസ്സന്‍കോയമാസ് റ്റര്‍,പി.ഒ.നയീം,പി.അലിഅക്ബര്‍ ,നവാസ് ചിറമംഗലം,അഡ്വ:ഹനീഫ,കെ.എസ്.സൈ തലവി,എ.പി.കുഞ്ഞിമോന്‍,ടി.ഹസ് സന്‍ കോയമാസ്റ്റര്‍,സി.ടി.നാസര്‍, ചെക്കാലിറസാക്ക്, ടി.റസാക്ക്,റാഫിപുത്തന്‍ കടപ്പുറംസി.എസ്.സൈതലവി, ടി.ആര്‍.റസാക്ക്,എ.പി.ഇബ്രാഹീം, ,എം.നിഷാദ്,ഷെമീര്‍ ഒട്ടുമ്മല്‍,എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.പൊതുസമ്മേളനത്തോടെ തൈവളപ്പില്‍ സമാപിച്ചു.