പരപ്പനങ്ങാടി നഗരമധ്യേ കാര്‍ കടയിലേക്ക് പാഞ്ഞു കയറി

പരപ്പനങ്ങാടി : പരപ്പനങ്ങാടി പയനിങല്‍ ജംഗ്ഷനില്‍ റോഡരികില്‍ സ്ഥാപിച്ച കൈവരികള്‍ തകര്‍ത്ത് കടയിലേക്ക് കാര്‍ പാഞ്ഞുകയറി. ഇന്നു പുലര്‍ച്ചെ 5.30 മണിക്കാണ് അപകടമുണ്ടായത്. പുലര്‍ച്ചെ സമയമായതിനാല്‍ വന്‍ അപകടം ഒഴിവാവുകയായിരുന്നു.

കോഴിക്കോട് നിന്ന് താനാളൂരിലേക്ക് പോവുകയായിരുന്ന ടയോട്ടാ

ക്വാളിസാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. കാറില്‍ ഡ്രൈവര്‍ മാത്രമാണ് അപകടസമയത്തുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

പരപ്പനങ്ങാടി ജംഗ്ഷനിലേ ബ്യുട്ടി ടെക്‌സിനുനേരെ രണ്ടാം തവണയാണ് വാഹനം പാഞ്ഞ് കയറി വന്‍ അപകടം തലനാരിഴയ്ക്ക് ഒഴിവാകുന്നത്.

വളരെ തിരക്കേറിയ ഈ ഭാഗത്തിലൂടെ അമിതവേഗതയില്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍… അധികാരികള്‍ മൗനം പാലിക്കുമ്പോള്‍…അപകടങ്ങള്‍ ഇവിടെ തുടര്‍കഥയാവുകയാണ്.