പരപ്പനങ്ങാടി തീരദേശ ഗവ. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക്‌ തറക്കല്ലിട്ടു

parappanangadiപരപ്പനങ്ങാടി: നഗരസഭയിലെ രണ്ട്‌ സ്‌കൂളുകളുടെ കെട്ടിട ശിലാസ്ഥാപനം ഫിഷറീസ്‌ -തുറമുഖ വകുപ്പ്‌ മന്ത്രി കെ. ബാബു നിര്‍വഹിച്ചു. ആലുങ്ങല്‍ ബീച്ച്‌ ഗവ. എല്‍.പി. സ്‌കൂള്‍, പുത്തന്‍ കടപ്പുറം ഗവ. യു.പി സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനമാണ്‌ മന്ത്രി നിര്‍വഹിച്ചത്‌. പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്‌ അധ്യക്ഷനായി. കേരള ഫിഷര്‍മെന്‍ വെല്‍ഫെയര്‍ ഫണ്ട്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍, തീരദേശ വികസന കോര്‍പ്പറേഷന്‍ റീജനല്‍ മാനെജര്‍ കെ. രഘു, തീരദേശ വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ്‌ അംഗം പേളി വര്‍ഗീസ്‌, പരപ്പനങ്ങാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.വി. ജമീല, വൈസ്‌ ചെയര്‍മാന്‍ എച്ച്‌. ഹനീഫ, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ എം. ഉസ്‌മാന്‍, എ. ഉസ്‌മാന്‍, എം.പി. നസീമ, റസിയാ സലാം, ഭവ്യരാജ്‌, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. പുത്തന്‍ കടപ്പുറം സ്‌കൂളില്‍ 73 ലക്ഷത്തിന്റെയും ആലുങ്ങല്‍ കടപ്പുറത്ത്‌ 1.35 കോടിയുടെയും കെട്ടിടങ്ങളാണ്‌ നിര്‍മിക്കുന്നത്‌.