പരപ്പനങ്ങാടി ടോള്‍: ;അനിശ്ചിതകാല ധര്‍ണ തുടങ്ങി

പരപ്പനങ്ങാടി: റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ പിരിക്കുവാനുള്ള നീക്കത്തിനെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ റിലേ ധര്‍ണ തുടങ്ങി. ഇന്നു രാവിലെ 9.30 ന് സമരസമിതി, ആക്ഷന്ഡ കൗണ്‍സില്‍ ചെയര്‍മാനും സിപിഐ നേതാവുമായ   പ്രൊഫ.ഇ പി മുഹമ്മദാലി ധര്‍ണഉദ്ഘാടനം ചെയ്തു.

ജനകീയ സമര സമിതി നേതൃത്വത്തില്‍ ടോള്‍ബൂത്തിനടുത്താണ് ധര്‍ണ നടത്തുന്നത്. ടോള്‍പിരിവ് പിന്‍വലിക്കുന്നത് വരെ സമരം തുടങ്ങാനാണ് തീരുമാനം.

അതേസമയം പ്രതിഷേധത്തിന്റെയും സംഘര്‍ഷത്തിന്റെയും പേരില്‍ നിര്‍ത്തി വെച്ച ടോള്‍പിരിവ് ബുധനാഴ്ച പുനരാരംഭിക്കാനാണ് അധികാരികളുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.