പരപ്പനങ്ങാടി ചുടലപറമ്പിന്‌ സമീപത്ത്‌ പാര്‍ക്ക്‌ ചെയ്‌ത സ്‌കൂട്ടര്‍്‌ കളവുപോയി

Story dated:Monday October 5th, 2015,11 11:pm
sameeksha sameeksha


222 2പരപ്പനങ്ങാടി: ചുടലപറമ്പ്‌ മൈതാനിക്ക്‌ സമീപത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്ന ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍ കളവുപോയി. പരപ്പനങ്ങാടി സ്വദേശി പൈനാടത്ത്‌ രതീഷ്‌ ബാബുവിന്റെ ആക്ടിവ സ്‌കൂട്ടറാണ്‌ കാണാതായത്‌.
ഞായറാഴ്‌ച രാവിലെ മൈതാനത്ത്‌ രാവിലെ ആറരമണിയോടെ കളിക്കാന്‍ പോകുന്നതിനായി റെയില്‍വേ ലൈനിന്‌ സമീപത്ത്‌ സ്‌കൂട്ടര്‍ പാര്‍ക്ക്‌ ചെയ്‌ത്‌ പോയതായിരുന്നു. കെഎല്‍ 11 എകെ 5815 രജിസ്റ്റര്‍ നമ്പറിലുള്ള ഈ ആക്ടിവയുടെ നിറം വെള്ളയാണ്‌.
രതീഷിന്റെ പരാതിയില്‍ പരപ്പനങ്ങാടി പോലീസ്‌ അന്വേഷണം ആരംഭിച്ചു.