പരപ്പനങ്ങാടി ചിറമംഗലം പള്ളിയില്‍ വ്യാപക അക്രമം.

പൈപ്പുകളും ക്ലോസറ്റുകളും തകര്‍ത്തു. വാഴകള്‍ വെട്ടിനശിപ്പിച്ചു. ജനറേറ്റര്‍ കാണാനില്ല.

പരപ്പനങ്ങാടി: പള്ളി മുത്തവല്ലിയും ഖത്തീബും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നു ചിറമംഗലം പള്ളിയില്‍ ഇന്നലെ രാത്രി വ്യാപക അക്രമം അരങ്ങേറി.

ആക്രമികള്‍ പള്ളികകത്തുള്ള നിരവധി പൈപ്പുകളും ക്ലോസറ്റുകളും അടിച്ച് തകര്‍ത്തു. ജനറേറ്റര്‍ കാണാനില്ല. മൈക്ക് സെറ്റും കേടുവരുത്തിയിട്ടുണ്ട്. പള്ളി കോമ്പൗണ്ടിനകത്തുള്ള വാഴകള്‍ വ്യാപകമായി വെട്ടി നശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ സുബ്ഹി നമസ്‌കാരത്തിനെത്തിയവരാണ് ആദ്യമായ് ഇത് കണ്ടത്.

പള്ളി മുത്തവല്ലി ലിയാക്കത്തലി നഹ പോലീസില്‍ പരാതിനല്‍കി. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പള്ളി ആക്രമണത്തില്‍ തനിക്കോ തന്റെ വിദ്യാര്‍ത്ഥികള്‍ക്കോ പങ്കില്ല: മുന്‍ ഖാസി

 

ചിറമംഗലം പള്ളിയിലെ മുത്തവല്ലിയും മകനും പരിക്കേറ്റ് ആശുപത്രിയില്‍

ചിറമംഗലം പള്ളി ഖത്തീബിനെ സസ്‌പെന്റ് ചെയ്തു; പ്രശ്‌നം സങ്കീര്‍ണമാകുന്നു.