പരപ്പനങ്ങാടി ക്രിക്കറ്റ്‌ ക്ലബ്‌ ഫൈനലില്‍

പെരിന്തല്‍മണ്ണ : ലോര്‍ഡ്സ് ക്ലബ്‌ മലപ്പുറം, ജില്ലാ ക്രിക്കറ്റ്‌ അസോസിയെഷനുമായി സഹകരിച്ചു നടത്തുന്ന ടൂര്‍ണമെന്റില്‍ പരപ്പനങ്ങാടി ക്രിക്കറ്റ്‌ ക്ലബ്‌ ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടന്ന സെമി ഫൈനലില്‍ അവര്‍ താര നിബിഡമായ റോയല്‍ അങ്ങാടിപുറത്തെ 59 റണ്‍സിനു തോല്‍പ്പിച്ചു. ഫൈനല്‍ നാളെ രാവിലെ മലപ്പുറം എം എസ പി കൂട്ടിലങ്ങാടി ഗ്രൗണ്ടില്‍ നടക്കും.

ആദ്യം ബാറ്റ് ചെയ്ത പരപ്പനങ്ങടിയുടെ തുടക്കം പതുക്കെയായിരുന്നു. വെടിക്കെട്ട്‌ ബാറ്റ്സമാന്‍ യാസറും ഇര്‍ഫാനും റണ്‍സ് എടുക്കാന്‍ ബുദ്ധിമുട്ടി. 15 ഓവറില്‍ 90  റണ്‍സ് മാത്രമായിരുന്നു  സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. പിന്നീടങ്ങോട്ട് റണ്‍ മഴയായിരുന്നു. അമീനും വിപിനും കളം നിറഞ്ഞാടിയപ്പോള്‍  സ്കോര്‍ 150  കടന്നു. ഇരുവരും 31 റണ്‍സ് വീതം നേടി. ബാരി 27  റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അങ്ങാടിപ്പുറം റണ്‍സ് കണ്ടെത്താന്‍ ഏറെ വിഷമിച്ചു. കൃത്യതയോടെ പന്തെറിഞ്ഞ പെസര്‍മാര്‍ക്ക് പിന്നാലെ സ്പിന്നര്‍മാരും കളി പരപ്പനങ്ങാടിക്കനുകൂലമാക്കി. നിശ്ചിത 20 ഓവറില്‍ അവര്‍ക്ക് 99 റണ്‍സ് എടുക്കാനെ പറ്റിയുള്ളൂ.  വിപിന്‍, അക്ബര്‍, ഷമിത് ലാല്‍ തുടങ്ങിയവര്‍ രണ്ടു വിക്കെറ്റ് വീതം നേടി.

ഫൈനല്‍ ഞായറാഴ്ച നടക്കും.