പരപ്പനങ്ങാടി കോര്‍ട്ട് റോഡിന് ശാപമോക്ഷം

പരപ്പനങ്ങാടി: വര്‍ഷങ്ങളായി പോലീസ് സ്‌റ്റേഷന് മുപില്‍ കോര്‍ട്ട്‌റോഡില്‍ കാല്‍നടയാത്രക്കാര്‍ക്കും ഗതാഗത്തിനും ഒരുപോലെ തടസമായി പാര്‍ക്ക്‌ചെയ്തിരകുന്ന വാഹനങ്ങള്‍ നീക്കം ചെയ്തു.

പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നിരവധികേസുകളിലെ തൊണ്ടിമുതലുകളായ വാഹനങ്ങളാണ് സ്‌റ്റേഷന്‍ കോമ്പൗണ്ടും നിറഞ്ഞ് റോഡിലേക്ക് കിടന്നിരുന്നത്.

ഈ വാഹനങ്ങളാണ് ജെസിബി ഉപയോഗിച്ച് പോലീസ് നീക്കം ചെയ്തത്. പോലീസ്‌റ്റേഷനകത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത വിധം തൊണ്ടിവാഹനങ്ങള്‍ നിറഞ്ഞിരുന്നു. ഇതില്‍ ഭൂരിഭാഗവും മണല്‍കടത്തുന്നതിനിടെ പിടിച്ചെടുത്തവയാണ്. പലതും പൂര്‍ണമായ് ദ്രവിച്ചിട്ടുണ്ട്. അടുത്തിടെ സിഐ പിടിച്ചെടുത്ത മണല്‍ലോറി സ്ഥലമില്ലെന്ന കാരണം പറഞ്ഞ് ഗതാഗതം തടസപ്പെടുത്തുന്ന രീതിയില്‍ റോഡില്‍ തന്നെ പാര്‍ക്ക് ചെയ്തത് ജനങ്ങളില്‍ ശക്തമായ പ്രതിഷേധമുണ്ടാക്കിയിരുന്നു.