പരപ്പനങ്ങാടി കൈയ്യറ്റിചാലില്‍ പാടം കത്തിനശിച്ചു

പരപ്പനങ്ങാടി പരപ്പനങ്ങാടിയലെ ഏക്കറു കണക്കിനു വരുന്ന കൈയ്യറ്റിചാലില്‍ പാടം കത്തിനശിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നര മണിയോടെയാണ് സംഭവം നടന്നത്. കൃഷിയില്ലാത്ത സമയമായതിനാല്‍ പുല്‍ക്കാടുകളാണ് കത്തി നശിച്ചത്.

ഓടിക്കൂടിയ നാട്ടകാരാണ് തീ കെടുത്തിയത്. ഇതിനിടെ പാടത്ത് ബോധപൂര്‍വ്വം തീയിട്ടതാണന്നും ഭൂമാഫിയയാണ് ഇതിനു പിന്നിലെന്നും ആരാപണം ഇയര്‍ന്ന് കഴിഞ്ഞു. നേരത്തെയും സമാനമായ രീതിയില്‍ തീ പിടുത്തമുണ്ടായിട്ടുണ്ട് ഇതാണ് നാട്ടുകാരിന്‍ സംശയം ുണര്‍ത്തുന്നത്.