പരപ്പനങ്ങാടി കെ.എസ്.ഇ.ബി ഓഫീസിന് സമീപം മൃതദേഹം കണ്ടെത്തി.

പരപ്പനങ്ങാടി : പരപ്പനങ്ങാടി കെ.എസ്.ഇ.ബി ഓഫീസിന് സമീപം മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി പെരിയ സ്വാമിയുടെ മകന്‍ മണി(42)യുടെതാണ് മൃതദേഹം.

ഇന്നുരാവിലെയാണ് ഓഫീസിനു സമീപത്തുനിന്നും മൃതദേഹം നാട്ടുകാര്‍ കണ്ടത്. സംഭവസ്ഥലത്തെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി.

15 വര്‍ഷം മുന്നെ നാടുവിട്ടു പോന്ന മണി മണ്ണാത്തിവയല്‍ വീട്, മേലാടി ,വയനാട് സ്വദേശിയാണ്. ഭാര്യ : ബീന. മക്കള്‍ : മനീഷ്,അജീഷ്.