പരപ്പനങ്ങാടി ആദ്യത്തെ സന്വൂര്‍ണ്ണ പെന്‍ഷന്‍ പഞ്ചായത്ത്

പരപ്പനങ്ങാടി : മലപ്പുറം ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പഞ്ചായത്തായി പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ചു. ചെട്ടിപ്പടി സ്വദേശി കാരാട്ട് ചായിച്ചന്‍. പരപ്പനങ്ങാടി കൊലക്കുന്നത്ത് സൈനബ, പാലത്തിങ്ങല്‍ സിടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ക്ക് പെന്‍ഷന്‍ പത്രിക കൈമാറി വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബാണ് പ്രഖ്യാപനം നടത്തിയത്.

ഇതോടെ പരപ്പനങ്ങാടിയില്‍ 4963 പെന്‍ഷന്‍ ഉപഭോക്താക്കളായി. നവംബര്‍ 15 മുതല്‍ 22 വരെ വാര്‍ഡ് തല ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് അര്‍ഹരായ മുഴുവന്‍ ആളുകളേയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു അധ്യക്ഷം വഹിച്ചു.മത്സ്യബോര്‍ഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജമീലടീച്ചര്‍, പഞ്ചായത്ത് ക്ഷേമകാര്യസമിതി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി അബ്ദുറഹിമാന്‍കുട്ടി, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.