പരപ്പനങ്ങാടി ആദര്‍ശ് റെയില്‍വേ സ്റ്റേഷനാകുന്നു.

പരപ്പനങ്ങാടി : നൂറുവര്‍ഷത്തോളം പഴക്കമുള്ള പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷന്‍ സുന്ദരമാവാന്‍ ഒരുങ്ങുന്നു. 2012-13 വര്‍ഷത്തെ റെയില്‍വേ ബജറ്റ് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനെ ആദര്‍ശ് സ്റ്റേഷനാക്കാനുള്ള തീരുമാനം പരപ്പനങ്ങാടിക്കാര്‍ സ്വാഗതം ചെയ്തു.

ഈ വര്‍ഷത്തെ ബജറ്റില്‍ 84 ആദര്‍ശ് സ്‌റ്റേഷനുകളാണ് ഉള്ളത്.മലബാറില്‍ പരപ്പനങ്ങാടിക്ക് പുറമെ കണ്ണപുരം, കോട്ടികുളം, നീലേശ്വരം, പഴയങ്ങാടി എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്. 2010 ലെ ബജറ്റില്‍ ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തിയ തിരൂരില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.

കുടിവെള്ളം, ഉയര്‍ന്നപ്ലാറ്റഫോം, വികലാംഗര്‍ക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യം,കാറ്ററിംഗ്, വെയ്റ്റിംഗ് റൂം എന്നീ സൗകര്യങ്ങളാണ് ആദര്‍ശ് സ്‌റ്റേഷനില്‍ ഉണ്ടാവുക.

മലപ്പുറം ജില്ലയില്‍ തിരൂര്‍ സ്റ്റേഷന്‍ കഴിഞ്ഞാല്‍ രെയില്‍വേക്ക് ഏറ്റവും കൂടുതല്‍ വരുമാന മുണ്ടാക്കികൊടുക്കു്ന്ന പരപ്പനങ്ങാടി ഏറെകാലമായി അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്നു. രണ്ടായിട്ടും പ്രയോജനം ലഭിക്കാത്ത ടിക്കറ്റ് കൗണ്ടറുകള്‍ കടലാസില്‍ മാത്രമുള്ള മേല്‍പാലം, തുറക്കാത്ത വിശ്രമ മുറി, പൊളിച്ചിട്ടിരിക്കു്ന്ന പ്ലാറ്റ്ഫോറം, വെളളമില്ലാത്ത പൈപ്പുകള്‍, കത്താത്ത വിളക്കുകാലുകള്‍, പൂര്‍ണമാകാത്ത മേല്‍കൂരകള്‍….. പരാധീനതകള്‍ നിരവധി.
പരപ്പനങ്ങാടിക്ക് ആദര്‍ശ് പദവി ലഭിക്കുന്നതോടെ ഈ അവസ്ഥ മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.