പരപ്പനങ്ങാടി അവുക്കാദര്‍കുട്ടി നഹ റെയില്‍വേ മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു

പരപ്പനങ്ങാടി: നാടിനെ തണുപ്പിച്ച മഴ നാട്ടുകാരുടെ ആവേശത്തെ അണച്ചില്ല. ആയിരങ്ങളെ സാക്ഷി നിര്‍ത്തി കേരളത്തിന്റെ പൊതുമരാമത്ത്‌ മന്ത്രി പികെ ഇബ്രാഹിം കുഞ്ഞ് ഈ മേല്‍പാലം നാടിന് സമര്‍പ്പിച്ചപ്പൊള്‍ പരപ്പനങ്ങാടിക്കാര്‍ക്കത് സ്വപ്‌നസക്ഷാത്ക്കാരം. മുഖ്യമന്ത്രി ദേഹാസ്ഥ്യഥം മുലം പരപാടി റദ്ധാക്കി മടങ്ങിയതോടെയാണ് പൊതുമരാമത്ത്‌ മന്ത്രി ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കേണ്ടി വന്നത്.

ആറു മണിക്ക് തുടങ്ങുമെന്ന് അറയിച്ചിരുന്ന ചടങ്ങ് രണ്ട് മണിക്കുൂര്‍ വൈകിയാണ് ആരംഭിച്ചത്. കനത്തമഴയിലായിരുന്നു ഘോഷയാത്ര നടന്നത് ഘോഷയാത്ര പാലത്തിന്റെ വടക്കുഭാഗത്തുകൂടെ പാലത്തില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രിമാരുള്‍പ്പെടെയുള്ള വിശിഷ്ടാഥിതികള്‍ പാലത്തില്‍ പ്രവേശിച്ചു.

 

റെയില്‍വെ മേല്‍പ്പാലത്തിലൂടെ പോകുന്ന ഇരുചക്ര, ഓട്ടോറിക്ഷ വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കുകയില്ലെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് താമസ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നാമമാത്ര ടോള്‍ ഈടാക്കി പാസ് നല്‍കുമെന്നും മ{ന്തി പറഞ്ഞു. പാലത്തില്‍ ഹൈമാഫ്റ്റ് ലൈറ്റുകള്‍ ഉടന്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, . ഇ. റ്റി മുഹമ്മദ് ബഷീര്‍ എം.പി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി റ്റി.ഒ. സൂരജ്, ദക്ഷിണ റെയില്‍വേ സി.എ.ഒ. ഡാനി തോമസ്, തദ്ദേശ സ്വയംഭരണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.കുട്ടി അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, കേരള മത്സ്യബോര്‍ഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.