പരപ്പനങ്ങാടില്‍ വീണ്ടും ഭൂചലനം

പരപ്പനങ്ങാടി: പരപ്പനങ്ങാടില്‍ വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. തുടര്‍ച്ചയായ മൂന്ന് ചലനങ്ങളാണ് ഉണ്ടായത്. രാത്രി 11 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. മൂന്നാമത്തെ ചലനത്തില്‍ പല വീടുകളുടെയും ജനലുകള്‍ വിറച്ചതായ് വീട്ടുകാര്‍ പറഞ്ഞു.

പരപ്പനങ്ങാടി കൊടപ്പാളി ഭാഗത്തുള്ള വീടുകളിലാണ് ചലനം അനുഭവപ്പെട്ടത്. ഇന്നലെയുണ്ടായ ഭൂചലത്തിന്റെ തുടര്‍ചലനമാണിതെന്ന് കരുതുന്നു.

ഇന്നലെ ഉണ്ടായ ചലനത്തിന്റെ പ്രഭവ കേന്ദ്രം കടലിലാണെന്നാണ് കരുതപ്പെടുന്നത്.

മലപ്പുറം കോഴിക്കോട് ജില്ലകളില്‍ ഭൂചലനം.