പരപ്പനങ്ങാടില്‍ വാഹനാപകടം ; 3 പേര്‍ക്ക് പരിക്ക്

പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ കാര്‍ ഓട്ടോയിലിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു. പരപ്പനങ്ങാടിയില്‍ നിന്ന് ചിറമംഗലത്തേക്ക പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ പിറകില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞു.
അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ പുത്തന്‍ പീടിക സ്വദേശി ആലുങ്ങല്‍ ബൈജു, യാത്രക്കാരായ ചിറമംഗലം സ്വദേശി ഷംസുദീന്‍, സദ്ദാം ബീച്ച് സ്വദേശികുഞ്ഞിപ്പാലന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.