പരപ്പനങ്ങാടിയില്‍ വാഹനാപകടം.

പരപ്പനങ്ങാടി: ഇന്നലെ അര്‍ദ്ധരാത്രി പരപ്പനങ്ങാടി താനൂര്‍ റോഡില്‍ പുത്തന്‍പീടികയില്‍ ആള്‍ട്ടോ കാര്‍ മരത്തിലിടിച്ച് 3 പേര്‍ക്ക് പരിക്ക്.
പരപ്പനങ്ങാടി മാപ്പൂട്ടില്‍ പാടം റോഡില്‍ കെ.സി. അലിയുടെ മകന്‍ സിദ്ദീഖ്, പള്ളിച്ചന്റെ പുരക്കല്‍ ബുര്‍ഹാന്‍, ജാസിം എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാഹനമോടിച്ചിരുന്ന ജാസിമിന്റെ പല്ലുകള്‍ നഷ്ടപ്പെട്ടു. പരിക്കേറ്റവര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെളിയങ്കോടുനിന്നു പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്നു ഇവര്‍. എതിര്‍വശത്തു്ിന്ന് റോങ്‌സൈഡില്‍ വന്ന ലോറിയെ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് റോഡിലേക്ക് കയറിനില്‍ക്കുന്ന മരത്തിലിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ നാട്ടുകാര്‍ ഉടനെ ആശുപത്രിയിലെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് പരപ്പനങ്ങാടി സ്റ്റേഷനിലെ പൊലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ ശശികുമാര്‍,ആലുങ്ങല്‍ ദേവദാസ്, മറ്റത്താട്ടില്‍ അനി എന്നിവര്‍ നേതൃത്വം നല്‍കി.