പരപ്പനങ്ങാടിയില്‍ ഹര്‍ത്താല്‍ പൂര്‍ണം.

പരപ്പനങ്ങാടി: പരപ്പനങ്ങാടിക്കനുവദിച്ച ഹാര്‍ബര്‍ ചാപ്പപ്പടിയില്‍ നിര്‍മിക്കണമെന്നാവാശ്യപ്പെട്ട് ഹാര്‍ബര്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍

നടന്ന ഹര്‍ത്താല്‍ പൂര്‍ണം. വാഹനങ്ങള്‍ ഓടി, കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. പരപ്പനങ്ങാടി ടൗണില്‍ ഉച്ചവരെയും തീരദേശ മേഖലയില്‍ രാവിലെ 6 മണിമുതല്‍ വൈകീട്ട് 6 മണിവരെയുമായിരുന്നു ഹര്‍ത്താല്‍.

കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന വര്‍ഷങ്ങളില്‍ പരപ്പനങ്ങാടിക്കനുവദിച്ച ഹാര്‍ബര്‍ കേവല പ്രാദേശിക വാദത്തിന്റെ ഭാഗമായി നാടിന് നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ നീങ്ങി. ഇപ്പോള്‍ ചെട്ടിപ്പടിക്ക് തെക്കുഭാഗത്തുള്ള അങ്ങാടി കടപ്പുറത്ത് ഹാര്‍ബര്‍ തുടങ്ങാനാണ് സര്‍ക്കാറിന്റെയും തുറമുഖ വകുപ്പിന്റെയും തീരുമാനം. ഇതില്‍ കപ്രതിഷേധിച്ചാണ്  പരപ്പനങ്ങാടിയില്‍ ഹര്‍ത്താല്‍ നടത്തിയത്‌.

ഹര്‍ത്താലിനോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന വിശദീകരണ യോഗം എ പി മൂഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ എസ് സെയ്തലവി, അബ്ദുറാഖ് ചേക്കാലി, പിപി ഹംസക്കോയ എന്നിവര്‍ സംസാരിച്ചു