പരപ്പനങ്ങാടിയില്‍ സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ വിദ്യാഭ്യാസമന്ത്രിയുടെ വീട്ടിലേക്ക്‌ മാര്‍ച്ച്‌ നിടത്തി

parappanangadiപരപ്പനങ്ങാടി: സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ വിദ്യഭാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ വീട്ടിലേക്ക്‌ മാര്‍ച്ച്‌ നടത്തി. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചകം കുടുംബശ്രീയെ ഏല്‍പ്പിക്കുന്ന നടപടി പിന്‍വലിക്കുക, കുടിശികയുള്ള വേതനം വിതരണം ചെയ്യുക, ഉത്സവബത്ത നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ മാര്‍ച്ച്‌ നടത്തിയത്‌. വെള്ളിയാഴ്‌ച രാവിലെ പതിനൊന്നരയോടെയാണ്‌ ജില്ലയുടെ വിവധഭാഗങ്ങളില്‍ നിന്നെത്തിയ സ്‌ത്രീതൊഴിലാളികള്‍ മന്ത്രിയുടെ വീട്ടിലേക്ക്‌ മാര്‍ച്ചുനടത്തിയത്‌.

ആക്ടിവിസ്റ്റും സിറ്റിസന്‍സ്‌ എഗയന്‍സ്റ്റ്‌ കറപ്‌ഷന്‍ ആന്‍ഡ്‌ ഇന്‍ജസ്റ്റിസ്‌ എന്ന സംഘടനയുടെ പ്രവര്‍ത്തകനുമായ ശ്രീധരന്‍ തേറമ്പില്‍ നിവേദന സംഘത്തിനു നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി റുഖിയ കണ്ണന്‍ കുഴിയില്‍ നേതൃത്വം നല്‍കി.