പരപ്പനങ്ങാടിയില്‍ വ്യാപാരി വാഹനമിടിച്ചു മരിച്ചു.

പരപ്പനങ്ങാടി : പുത്തന്‍പീടികയില്‍ വ്യാപാരി റോഡ് മുറിച്ച് കടക്കവെ കാറിടിച്ചു മരിച്ചു. പുത്തന്‍പീടികയില്‍ പലചരക്ക് കച്ചവടം നടത്തുന്ന മമ്മിക്കകത്ത് അബ്ദുള്ളകുട്ടി ഹാജി (77)യാണ് മരിച്ചത്. ഇന്ന് വൈകീട്ട് 6.30 മണിയോടെയാണ് സംഭവം.

പള്ളിയില്‍ പോകുന്നതിനായി കടയില്‍ നിന്നിറങ്ങി സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കവെ ചിറമംഗലം ഭാഗത്തു നിന്ന് അമിതവേഗതയില്‍ വന്ന ആള്‍ട്ടോ കാര്‍ ഇദേഹത്തെ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇദേഹത്തെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പുത്തന്‍പീടിക മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, മുനവിറല്‍ ഇസ്ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കമ്മിറ്റി ട്രഷറര്‍ എന്നി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ ഉച്ചയ്ക്ക് 2 മണിയോടെ പനയിത്തില്‍ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ മറവുചെയ്യും.

ഭാര്യ : ഖദീജ. മക്കള്‍: അബ്ദുറസാഖ്, മുഹമ്മദ് കോയ, ഇബ്രാഹിംകുട്ടി (സൗദി അറേബ്യ), റുഖിയ,സാജിത,ഹസീന. മരുമക്കള്‍: മുനീര്‍, ഫൈസല്‍, സാബിറ, മുംതാസ്, സുലൈഖ.