പരപ്പനങ്ങാടിയില്‍ വാഹനാപകടം

പരപ്പനങ്ങാടി : പരപ്പനങ്ങാടി പല്ലവി തിയ്യേറ്ററിനടുത്ത് ടവേര വാനിടിച്ച് പാലത്തിങ്ങല്‍ ചപ്പങ്ങത്തില്‍ റഫീഖ്(24) മണമ്മല്‍ റഹീം(26) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു.
ഇവര്‍ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.
തിരൂരങ്ങാടി ഗ്രാമപഞ്ചായത്തംഗം കൊണ്ടാണത്ത് ബീരാന്‍ ഹാജിയുടെതാണ് ഈ ടവേര വാന്‍. വാനിടിച്ച് അഞ്ച് അടിയോളം താഴ്ച്ചയുള്ള പാടത്തേക്ക് തെറിച്ച് വീഴുകയായിരുന്നു ബൈക്ക് യാത്രക്കാര്‍. നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.