പരപ്പനങ്ങാടിയില്‍ വയല്‍നികത്തുന്നത് തടഞ്ഞു

പരപ്പനങ്ങാടി:  പരപ്പനങ്ങാടി പുത്തരിക്കല്‍ പാടത്ത് വയല്‍ മണ്ണിട്ട് നികത്തുന്നത് DYFI പ്രവര്‍്ത്തകരും നാട്ടുകാരും തടഞ്ഞു.  അവധിദിവസങ്ങളില്‍ ജിയോളജി അനുമതിയില്ലാതെയാണ് ചെമ്മണ്ണ് ഇടുന്നതെന്ന് ആരോപിച്ചാണ് പണി തടഞ്ഞത്.
സ്ഥലമുടമതന്നെ മണ്ണെടുത്ത് കുഴിയായ സ്ഥലത്ത് പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള കോടതി ഉത്തരവിന്റെ മറവില്‍ കൂടുതല്‍ മണ്ണിട്ട് സ്ഥലം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്ക് ഉപയോഗിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സമരക്കാര്‍ ആരോപിച്ചു.